കലയെ പ്രോത്സാഹിപ്പിക്കുന്ന ഗോശാലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാര്‍ :സിദ്ദു അല്‍ഗൂര്‍

പെരിയ : വൈശാഖനടനം ദേശീയ നൃത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിച്ച യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനൊപ്പം ഭാരതീയ കലകളെ പ്രോത്സാഹിപ്പിക്കുവാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണെന്നും യൂണിവേഴ്‌സിറ്റിയിലും കലകള്‍ അഭ്യസിക്കുവാനുള്ള പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങുമെന്നും ഗോശാലയിലെ പരമ്പര വിദ്യാപീഠത്തിന്റെ കലാപരമായ പ്രവര്‍ത്തനത്തില്‍ സഹകരിക്കുമെന്നും അറിയിച്ചു. ചടങ്ങില്‍ ഗോശാല മാനേജിംഗ് ട്രസ്റ്റി വിഷ്ണു പ്രസാദ് ഹെബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉദുമ മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ മുഖ്യാതിഥി ആയി. ബേക്കല്‍ ഗേറ്റ് വേ താജ് മുതലാളി പ്രഭാകര്‍ , പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദാക്ഷന്‍, ശ്രീ നാരായണ കോളേജ് ഡയറക്ടര്‍ രാജന്‍ പെരിയ , സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലയിലെ നൃത്താദ്ധ്യാപകനായ രാമചന്ദ്രന്‍ വേലാശ്വരത്തെ പരമ്പര വിദ്യാപീഠംആദരിച്ചു.

error: Content is protected !!