ടാക്‌സി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക: ബി എം എസ് ജില്ലാ ടാക്‌സി ആഡ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ യൂണിയന്‍

മാവുങ്കാല്‍:കാസര്‍കോട് ജില്ലാ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ യൂണിയന്‍ ജില്ലാ വാര്‍ഷിക സമ്മേളനം നടന്നു.ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുനില്‍ വാഴക്കോട് അധ്യക്ഷനായി. ആര്‍ എസ് എസ് ജില്ലാ കാര്യകാരി സദസ്യന്‍ ശ്രീജിത്ത് മീങ്ങോത്ത്,ബി എം എസ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു. രാജേഷ് പൊള്ളക്കട യൂണിയന്‍ വാര്‍ഷിക റിപ്പോര്‍ട്ടും വിജേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹി പ്രഖ്യാപനവും സമാരോപ് പ്രഭാഷണവും ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ് നടത്തി. പുതിയ ഭാരവാഹികളായി സുനില്‍ വാഴക്കോട് (പ്രസിഡന്റ്), രാജേഷ് പൊള്ളക്കട (സെക്രട്ടറി) , രാജീവന്‍ മാവുങ്കാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. രാജേഷ് പൊള്ളക്കട സ്വാഗതവും പ്രകാശന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!