കാഞ്ഞങ്ങാട്:ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പാട്യം ഗോപാലന്റെ നാമധേയത്തില്‍ ചെമ്മട്ടംവയല്‍ കേന്ദ്രീകരിച്ച് സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി ഇടപെടുന്ന ചെമ്മട്ടംവയല്‍ പാട്യം സ്മാരക കലാവേദി പാട്യം ഗോപാലന്‍ അനുസ്മരണവും 43 വാര്‍ഷികാഘോഷവും വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ നടന്നു.സാംസ്‌കാരിക സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ എസ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ക്ലബ്ബിന്റെ മുന്‍കാല പ്രവര്‍ത്തകരെ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ രാജ്‌മോഹന്‍ ഉപഹാരം നല്‍കി ആദരിച്ചു .എം സേതു, കെ ലത,ടി വി സുജിത്ത് കുമാര്‍, പി നാരായണന്‍,യേശുദാസ്, ജെ പി രാഹുല്‍, എം കെ സുനില്‍, പി സുബിന്‍ എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതി കണ്‍വീനര്‍ കെ പി സഞ്ജയ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി എം ബാബുനന്ദിയുംപറഞ്ഞു
