ബാങ്കും വെളിച്ചവും നിര്‍ത്തരുത്: മതസൗഹാര്‍ദ്ദം വിളിച്ചോതി നരോത്തച്ചനും സ്ഥാനികരും കമ്മാടത്ത് എത്തി; കമ്മാടം മഖാം ഉറൂസിന് പ്രൗഢമായ തുടക്കം

പരപ്പ :കമ്മാടം മഖാം ഉറൂസിന് പ്രൗഢമായ തുടക്കം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കമ്മാടം ജമാഅത്തിന്റെ പ്രസിഡണ്ട് സുല്‍ഫിക്കര്‍ പതാക ഉയര്‍ത്തല്‍ കൂടി ഉറൂസിന് തുടക്കം കുറിച്ചത്. നെരോത് ക്ഷേത്രസ്ഥാനികര്‍ കമ്മാടം മഖാം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് സൗഹാര്‍ദ്ദ സംഗമം കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ കമ്മാടം സ്വാഗതം പറഞ്ഞു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് ബാനം, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്‌മാന്‍ പാണത്തൂര്‍,വൈസ് പ്രസിഡന്റ് ജാതിയില്‍ അസൈനാര്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ പട്‌ളം, മുസ്തഫ തായന്നൂര്‍, പ്രവാസി വൈസ് പ്രസിഡന്റ് കെ കെ ഷാനവാസ് , നെരോത്ത് ക്ഷേത്ര സ്ഥാനികരായ രാമനാഥന്‍, ശശീന്ദ്രന്‍ അട്ടകണ്ടം, കെ പി ബാലകൃഷ്ണന്‍ യു വി മുഹമ്മദ് കുഞ്ഞി, മഹമൂദ് കമ്മാടം തുടങ്ങിയവര്‍ സംസാരിച്ചു. ജമാഅത്ത് ട്രഷറര്‍ ഷാനവാസ് കാരാട്ട് നന്ദിയുംപറഞ്ഞു.

error: Content is protected !!