കിഴക്കുംകര ശാന്തി കലാമന്ദിരം മെയ്ദിനാഘോഷവും സാംസ്‌കാരിക സന്ധ്യയും നടന്നു

കാഞ്ഞങ്ങാട്:-സാമൂഹ്യ സംസ്‌കാരിക ,ഗ്രന്ഥശാല മേഖലകളില്‍ മികച്ച ഇടപെടല്‍ നടത്തുന്ന കിഴക്കുംകര ശാന്തി കലാമന്ദിരം ലോക തൊഴിലാളി ദിനമായ മെയ്ദിന ആഘോഷവും,സാംസ്‌കാരിക സന്ധ്യയും നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു.കലാമന്ദിരം പ്രസിഡണ്ട് എം കെ വിജയകുമാര്‍ അധ്യക്ഷനായി.എം പൊക്ലന്‍,ദേവി രവീന്ദ്രന്‍,എം വി രാഘവന്‍,കെ വിശ്വനാഥന്‍,കെ മീന,കെ വി ലക്ഷ്മിഎന്നിവര്‍സംസാരിച്ചു.ശാന്തികലാമന്ദിരം സെക്രട്ടറി വി നാരായണന്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി ബി സരസ നന്ദിയും പറഞ്ഞു തെരുവ് നാടകം,കൈകൊട്ടിക്കളി തുടങ്ങിയ വിവിധ പരിപാടികളുംനടന്നു.

error: Content is protected !!