ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു; പൂച്ചക്കാട് തെക്ക് പുറത്തെ മൊയ്തീന്‍ കുഞ്ഞി ആണ് മരിച്ചത്

കാഞ്ഞങ്ങാട് : ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു.പൂച്ചക്കാട് തെക്ക് പുറത്തെ മൊയ്തീന്‍ കുഞ്ഞി (58) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പള്ളിയിലേക്ക് പോകുന്നതിനിടെ പൂച്ചക്കാട് തെക്ക് പുറത്ത് വെച്ചായിരുന്നു അപകടം.ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സെന്‍ട്രല്‍ ചിത്താരിയിലെ പരേതനായ കക്കൂത്തില്‍ കുഞ്ഞബ്ദുള്ളയുടെ മകനാണ്. ഭാര്യ: ആസ്യ. മക്കള്‍:ഷമീല,ലുബൈബ.

error: Content is protected !!