മുതിര്‍ന്ന വ്യാപാരികളുടെ സേവനം പുതു തലമുറക്ക് മാതൃകയാകണം: ഉണ്ണിത്താന്‍ എം.പി അതിഞ്ഞാല്‍ ബിസിനസ് സര്‍ക്കിള്‍ കൂട്ടായ്മ നടത്തി

കാഞ്ഞങ്ങാട്: വിവിധ മേഖലകളില്‍ മികച്ച സേവനം നടത്തിയ ആദ്യകാല വ്യാപാരികളെ പുതു തലമുറ മാതൃകയാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് യുവ വ്യാപാരികള്‍ ജാഗ്രതയോടെ നീങ്ങണമെന്ന് അതിഞ്ഞാല്‍ ബിസിനസ് സര്‍ക്കിളിന്റെ ബിസിനസ് മീറ്റ് 2025 എന്ന പേരില്‍ പ്രദേശത്തെ കച്ചവടക്കാരുടെ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് എം പി പറഞ്ഞു. പ്രസിഡണ്ട് ആഷിക് ഹന്നഅധ്യക്ഷത വഹിച്ചു. എബിസി ഗ്രൂപ്പ് ഡയറക്ടര്‍ റാഫി പുതിയകത്ത് മുഖ്യാതിഥിയായി. മുതിര്‍ന്ന വ്യാപാരികളായ സി ഇബ്രാഹിം ഹാജി, തെരുവത്ത് മൂസ ഹാജി, പി എം ഹസ്സന്‍ ഹാജി, ബെസ്റ്റോ മുഹമ്മദ് ഹാജി,ടി മുഹമ്മദ് അസ്ലം , മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി, പാലാട്ട് ഹുസൈന്‍ ഹാജി,കുടക് അബ്ദുള്ള, ടിപി കുഞ്ഞഹമ്മദ്, അപ്പുടു ചോരിവയല്‍ എന്നിവരെ ആദരിച്ചു. ജെസിഐ ട്രെയിനര്‍ സജിത് കുമാര്‍ ,അഹമ്മദ് അഷ്‌റഫ് ഹന്ന, തമീം മൗവ്വല്‍, പി എം ഫാറൂക്ക്, പിഎം ഷുക്കൂര്‍, പി എം ഫൈസല്‍, അബ്ദുല്‍ കരീം, ഹാരിസ്. ഷബീര്‍ ഹസ്സന്‍ സി കെ നാസര്‍ തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!