കാഞ്ഞങ്ങാട് : കെ ജി ഒ എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കേന്ദ്രത്തില്‍ പതാക ദിനം ആചരിച്ചു . കാഞ്ഞങ്ങാട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ ഷൈന പതാക ഉയര്‍ത്തി. ഒ പി ശിവദാസന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് മധു കരിമ്പില്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രമേശന്‍ കോളിക്കര, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി വി ആര്‍ജിത , ഏരിയ സെക്രട്ടറി മനോജ്കുമാര്‍ പി വി എന്നിവര്‍ സംസാരിച്ചു. പി പവിത്രന്‍ സ്വാഗതവും രാജേഷ്‌കുമാര്‍ പി നന്ദിയും പറഞ്ഞു. 2025 മെയ് 17, 18 തീയ്യതികളില്‍ വയനാട് കല്‍പ്പറ്റയില്‍ ആണ് കെ ജി ഒ എ 59 താം സംസ്ഥാന സമ്മേളനംനടക്കുന്നത്
