കാഞ്ഞങ്ങാട്: തൊഴിലാളി സമൂഹം നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ , ഭരണകൂടങ്ങളുടെ കോര്‍പ്പറ്റേറ്റ് ചങ്ങാത്തം മൂലം ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍, തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി അതിജീവന പോരാട്ടത്തിനിറങ്ങേണ്ട സമയമാണെന്നും, രാജ്യത്തിന്റെ വികസനത്തിന് തൊഴിലാളികളുടെ വിയര്‍പ്പ് അവഗണിക്കാന്‍ പറ്റുന്നതല്ലെന്നും, അതിനാല്‍ അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുവാനും, തൊഴില്‍ സ്ഥിരത ഉറപ്പു വരുത്താനും ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് സി.എച്ച്. മുത്തലിബ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴിലാളിവിരുദ്ധ – കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങള്‍ പേരു മാറ്റി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തപെടേണ്ടതാണെന്നും, തൊഴിലാളി പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം ഇതു തിരുത്തിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന മെയ് ദിന റാലി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടരി കെ.വി.പി.കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി
അമ്പൂഞ്ഞി തല ക്ലായ് (ബില്‍ഡിങ്ങ് & കണ്‍സ്ട്രക്ഷന്‍ ലേ ബേര്‍സ് യൂനിയന്‍ ) ടി.എം.എ. ബഷീര്‍ അഹമ്മദ് ( ടൈലറിങ്ങ് & ഗാര്‍മെന്റ് സ് വര്‍ക്കേഴ്‌സ് യൂനിയന്‍ ) ടി.കെ.മുഹമ്മദ് കുഞ്ഞി ( പ്രവാസി വെല്‍ഫെയര്‍ ഫോറം ) എന്നിവര്‍ പ്രസംഗിച്ചു . രാജന്‍ കോളം കുളം. യുസ്‌റ, ഏ.ജി.ജമാല്‍ , ബേബി രാജന്‍, സാലിഖ്, സി.എച്ച്.മുഹമ്മദ് കുഞ്ഞി, എന്‍.കെ.പി. ഹസ്സന്‍ , സലീം നവാസ്, എന്നിവര്‍ നേതൃത്വം നല്‍കി . FITU ജില്ലാ ജനറല്‍ സെക്രട്ടരി പി.കെ.രവി . സ്വാഗതവും , സെക്രട്ടരി സിദ്ദീഖ് മഞ്ചേശ്വരം നന്ദിയുംപറഞ്ഞു.
