കാസര്‍കോട് : മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് – എം ചെയര്മാന് ജോസ് കെ മാണി എം പി.
കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് നയിക്കുന്ന തീരദേശ സംരക്ഷണ യാത്ര
കാസര്‍കോട് കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം പരിസരത്ത് യാത്രാ നായകന് സിറിയക് ചാഴികാടന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്തിന്റെ അവകാശം പൂര്‍ണമായി വിട്ടു കൊടുക്കണം. മതിയായ പഠനം നടത്താതെയുള്ള കടല്‍ മണല്‍ ഖനനം തീരദേശ ജനതയുടെ ജീവനും, സ്വത്തിനും ഭീഷണിയാണ്. ഇതിനായി ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കേണ്ട, അദ്ദേഹം പറഞ്ഞു. കടല്‍ മണല്‍ ഖനനം സംബന്ധിച്ച് എന്തെങ്കിലും സാമൂഹിക ആഘാത പഠനം നടത്തി യോ എന്നത് സംബസിച്ചുള്ള രാജ്യസഭയിലെ തന്റെ ചേദ്യം കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കായതായും, ഈ നീക്കവുമായി അവര്‍ക്കിനി മുന്നോട്ടു പോകാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ചുള്ള ആശങ്കകള്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, സര്‍ക്കാര്‍ ഇതിനെതിരാണെന്നും പറഞ്ഞു. ഈ ഘട്ടത്തില്‍ യൂത്ത് ഫ്രണ്ട് ഏറ്റെടുത്തിരിക്കുന്നത് പ്രധാന ദൗത്യമാണെന്നും, ഇതൊരു തുടക്കമല്ല തുടര്‍ച്ചയാണെന്നും അഭിപ്രായപ്പെട്ടു.
കടലാവകാശം കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന യാത്രയില്‍ കടലാവകാശം കടലിന്റെ മക്കള്‍ക്ക്, കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക, കടല്‍ മണല്‍ ഖനനം പൂര്‍ണമായി ഉപേക്ഷിക്കുക, കടല്‍ സംഘടന (സി.എ.ഡി.എ.എല്‍) മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തടപ്പിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
സിറിയക്ക് ചാഴികാടന് അധ്യക്ഷത വഹിച്ചു. കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ പ്രഭാകരന് മുഖ്യാതിഥിയായിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജന. അഡ്വ. അലക്സ് കോഴിമല ആമുഖ പ്രസംഗവും, ജന.സെകട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന യാത്ര ഈ മാസം ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. മന്ത്രി റോഷി അഗസ്റ്റിന്, മുന്‍ എംപി തോമസ് ചാഴികാടന്, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജ് എം എല്‍ എ, എം എല്‍ എ മാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്സംബന്ധിക്കും
