നീലേശ്വരം: വര്‍ഗീയതയ്ക്കും സാമൂഹ്യ ജീര്‍ണ്ണതയ്ക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീലേശ്വരം ഏരിയാക്കമ്മറ്റി നേതൃത്വത്തിലുള്ള കാല്‍ നട പ്രചരണ ജാഥ കാഞ്ഞിരപ്പൊയിലില്‍ സംസ്ഥാനക്കമ്മറ്റിയംഗം പി. ബേബി ഉല്‍ഘാടനം ചെയ്തു. ജാഥാ ലീഡര്‍ കെ.സുജാത മാനേജര്‍ ഇ. ചന്ദ്ര മതി. ഡോ: സെറീന സലാം എസ്. പ്രീത. ഏ.വി.ശ്രീജ. എന്നി വര്‍ സംസാരിച്ചു കെ പ്രമീള അധ്യക്ഷയായി. പി.വിജയന്‍ സ്വാഗതം പറഞ്ഞു. ജാഥ ആദ്യ ദിവസം മടിക്കൈ പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. എരിക്കുളം, പുത്തക്കാല്‍, ചാളക്കടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ബങ്കളത്ത് സമാപിച്ചു. പി.ബേബി,കെ.സുജാത,ഇ. ചന്ദ്രമതി , എ.വിധു ബാല, കെ.അനിത, എസ്. പ്രീത, ഏ.വി.ശ്രീജ,എന്‍.കെ.കൃഷ്ണന്‍, ബേബി മൈത്തടം, എം. കുഞ്ഞമ്പു,രമ പത്മനാഭന്‍,രാജു, കെ.ശ്രീജ,വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ഇന്ന് നീലേശ്വരം മുന്‍ സിപ്പാലിറ്റിയിലും നാളെ കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലും പര്യടനം നടത്തി ബിരിക്കുളത്ത്സമാപിക്കും.
