ബേഡഡുക്ക :ബേഡകം കൊറത്തിക്കുണ്ട് അക്രമം ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബേഡകം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കഴിഞ്ഞ മാസം 19 തിയ്യതിയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് പോലീസിനെയും നാട്ടുകാരെയും കുത്തി പരിക്കേല്‍പ്പിച്ചത്, സംഭവം നടന്ന് രണ്ട് ആഴ്ച ആകുമ്പോഴും പ്രതികള്‍ ഒളിവിലാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത്‌കൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് പറഞ്ഞു. യോഗത്തില്‍ ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയന്‍ ചെമ്പക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി മഹേഷ് ഗോപാല്‍, മുളിയാര്‍ മണ്ഡലം പ്രസിഡന്റ് ദിലീപ് പള്ളഞ്ചി, ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം, സെക്രട്ടറി രതീഷ് ശങ്കരന്‍കാട് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അശ്വിന്‍ കൊല്ലയില്‍, ഗിരീഷ് മരുതളം, ഗോപന്‍ തുടങ്ങിയവര്‍സംബന്ധിച്ചു.
