ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോല്‍സവത്തിന് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കം; മൂന്നുനാള്‍ നീളുന്ന പുസ്തകോത്സവം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ മൂന്നുനാള്‍ നീളുന്ന പുസ്തകോല്‍സവത്തിന് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രൗഢഗംഭീര തുടക്കം. ജില്ലയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിലൊരാളായ കെ കെ നായരുടെ നാമധേയത്തിലുള്ള നഗറില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പുസ്തകമേള ഉദ്ഘാടനം ചെയ്തു.

ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ‘പുസ്തകം ഇനി എത്ര കാലം’ എന്ന വിഷയത്തില്‍ നിരൂപകന്‍ ഇ പി രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.പി അപ്പുക്കുട്ടന്‍ വിദ്വാന്‍ കെ കെ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.സി എം ശ്രീജയ പൊള്ളക്കടയുടെ ‘കുഞ്ഞി ശരീരങ്ങളുടെ ഊഷ്മാവ് ‘ എന്ന കവിതാ സമാഹാരം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സി.മെമ്പര്‍ പി വി കെ പനയാല്‍ പ്രകാശനം ചെയ്തു.ഇ പി രാജഗോപാലന്‍ ഏറ്റുവാങ്ങി.മുന്‍ നഗരസഭ ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍, പി കെ അഹമ്മദ് ഹുസൈന്‍, പി ദിലീപ് കുമാര്‍, എ കരുണാകരന്‍, സി എം ശ്രീജയ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി പ്രഭാകരന്‍ സ്വാഗതവും ജോ. സെക്രട്ടറി ടി രാജന്‍ നന്ദിയും പറഞ്ഞു.
‘ഭാഷ – സംസ്‌കാര വൈവിധ്യം പ്രതിരോധവും അതിജീവനവും ‘ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ.എ എം ശ്രീധരന്‍ മോഡറേറ്ററായിരുന്നു. ഡോ.സി ബാലന്‍, നാലപ്പാടം പത്മനാഭന്‍ ,ഡോ.കെ വി സജീവന്‍, വനിത ആര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു.പി ദാമോദരന്‍ സ്വാഗതം പറഞ്ഞു.

ഒ എന്‍ വി കവിതാലാപന മത്സരം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ കെ നാരായണന്‍ അധ്യക്ഷനായി.പി സുശാന്ത്, എ കെ ആല്‍ബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.കെ പ്രസേനന്‍ സ്വാഗതവും സുനീഷ് കക്കട്ടി നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഉറൂബിന്റെ ‘ഭഗവാന്റെ അട്ടഹാസം ‘ ചെറുകഥ റീഡിംഗ് തിയറ്റര്‍ സങ്കേതത്തില്‍ അവതരിപ്പിക്കും. റീഡിംഗ് തിയറ്റര്‍ കലാകാരന്‍മാരെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ആദരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന ജില്ലയിലെ ലൈബ്രേറിയന്‍മാരുടെ സംഗമം വി കെ മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പി ജയചന്ദ്രന്‍ പാടിയ ചലച്ചിത്ര ഗാനങ്ങളുടെ ആലാപന മത്സരം കവി സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോല്‍സവം ഞായറാഴ്ചസമാപിക്കും

 

error: Content is protected !!