കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് കെ.എസ്.ടിഎ മുന്‍ നേതാവ് അന്തരിച്ചു. പള്ളിക്കര പാക്കത്തെ ജി. അംബുജാക്ഷന് മാസ്റ്ററാ (65) ണ് അന്തരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം .വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉദുമയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല . പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കൊല്ലം, പുനലൂര്‍ സ്വദേശിയായ അംബുജാക്ഷന് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് എത്തിയത്. അംഗടിമുഗര്‍ , പാക്കം സ്കൂളുകളില്‍ ജോലി ചെയ്ത ശേഷം പരവനടുക്കം ഗവണ്മെന്റ് എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്റര് ആയാണ് വിരമിച്ചത്. കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു . ഭാര്യ :ഗീത. മക്കള്‍: അനൂപ്, ഡോ. അനീഷ. മരുമക്കള്‍: അനുപ്രഭ, സനില്‍.
നെഞ്ചുവേദനയെ തുടര്‍ന്ന് കെ.എസ്.ടിഎ മുന്‍ നേതാവ് അന്തരിച്ചു
