കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മെയ്ദിന റാലി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടും, നീലേശ്വരത്തും മെയ്ദിന റാലികള്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നടന്ന യോഗം ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ടി. കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം ബാലകൃഷ്ണന്‍, അഡ്വ. കെ.രാമചന്ദ്രന്‍ ,അഡ്വ.കെ.രാജ് മോഹനന്‍, അഡ്വ.പി.അപ്പുക്കുട്ടന്‍, കാറ്റാടി കുമാരന്‍, കരുണാകരന്‍ കുന്നത്ത്, എ.ദാമോദരന്‍, എന്നിവര്‍ സംസാരിച്ചു കെ.വി രാഘവന്‍ സ്വാഗതം പറഞ്ഞു. നീലേശ്വരം:സാര്‍ വദേശിയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി നീലേശ്വരം റെയില്‍വെ ഗെയിറ്റ് പരിസരത്ത്‌നടന്ന പൊതുയോഗം
സി.പിഎം ജില്ലാ സെക്രട്ടറി സ എം രാജഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. രമേശന്‍ കാര്യംങ്കോടി അദ്ധ്യക്ഷനായി. പി.വിജയകുമാര്‍ , സുരേഷ് പുതിയടത്ത് , കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.കെ വിനോദ്, വി.ശശി,പി. വിജയന്‍, പാറക്കോല്‍ രാജന്‍, കെ.പി രവിന്ദ്രന്‍, പി.രാധ എന്നിവര്‍ സംസാരിച്ചു.
കെ.ഉണ്ണി നായര്‍ സ്വാഗതം പറഞ്ഞു.

error: Content is protected !!