കനത്ത കാറ്റിലും മഴയിലും തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ കൊടിമരം ചരിഞ്ഞു

ബേക്കല്‍: ഇന്നു പുലര്‍ച്ചെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ കൊടിമരം ചരിഞ്ഞു. കൊടിമരം ആനപ്പന്തലിലേയ്ക്കാണ് ചരിഞ്ഞനിലയില്‍ കാണപ്പെട്ടത്. പൂര്‍ണ്ണമായും പിത്തള പൂശിയ കൊടിമരത്തിന്റെ അടിഭാഗം അടര്‍ന്ന് പൊങ്ങിയ നിലയിലാണ്. വിവരമറിഞ്ഞ് ക്ഷേത്രം അധികൃതരും നൂറു കണക്കിന് ഭക്തജനങ്ങളും ക്ഷേത്രത്തിലെത്തി. ബേക്കല്‍ പോലീസും ദേവസ്വം ബോര്‍ഡ് അധികൃതരും ക്ഷേത്രത്തിലെത്തി.

error: Content is protected !!