കേരളാ വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക അടിയന്തിരമായി അനുവദിക്കണം

കാഞ്ഞങ്ങാട് :കേരളാ വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക അടിയന്തിരമായി അനുവദിക്കണമെന്ന് കേരളാ വാട്ടര്‍ അതോറിറ്റി പെന്‍ഷണേഴ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍ ആനുകൂല്യങ്ങളായഗ്രാറ്റ്വിറ്റി,കമ്മ്യൂട്ടേഷന്‍,പി.എഫ് ക്‌ളോഷര്‍,സറണ്ടര്‍ എന്നിവയിലെ കുടിശ്ശിക തീര്‍ക്കുക, വാട്ടര്‍ അതോറിറ്റിയെ സേവനമേഖലയില്‍ നിലനിര്‍ത്തി ഗ്രാന്റ് അനുവദിക്കുക,മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പ്രീമിയം കുറക്കുക,വാട്ടര്‍ അതോറിറ്റിയിലെ റവന്യു വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കാഞ്ഞങ്ങാട് ഫ്രണ്ട്‌സ് , ഹാളിലെ എം.ഉപേന്ദ്രന്‍ നഗറില്‍ കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ്, എം.കുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.ശ്യാമള അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ദിനേശ്കുമാര്‍ വരവുചെലവുകണക്കും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരീന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എംപ്‌ളോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.വിനോദ്, എം.വി.രാഘവന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. കെ.വി.ജയപാല്‍ സ്വാഗതവും പി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍- എം.കുമാരന്‍ നായര്‍(പ്രസിഡന്റ്),ടി.ശ്യാമള,എം.വി.രാഘവന്‍ (വൈസ് പ്രസിഡന്റ്),കെ.രാധാകൃഷ്ണന്‍ (സെക്രട്ടറി),കെ.വി.ജയറാം,എ.വി.രവി (ജോയന്റ് സെക്രട്ടറി), കെ.ദിനേശ്കുമാര്‍ (ട്രഷറര്‍).

error: Content is protected !!