ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പര്‍ വിതരണം ചെയ്തു; കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന്‍ പരിധിയിലുള്ള വാഹനങ്ങള്‍ക്ക് ഉള്ള ബോണറ്റ് നമ്പര്‍ വിതരണം കാസര്‍കോട് ആര്‍ ടി ഒ. ജി എസ് സജി പ്രസാദ്  ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അനധികൃതമായി വാഹനത്തില്‍ രൂപമാറ്റം വരുത്തി ഡ്രൈവിംഗ് പരിശീലനം നടത്തുന്നത് തടയുന്നതിനും ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയുന്നതിനും ബോണറ്റ് നമ്പര്‍ പതിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പര്‍ നല്‍കാന്‍ തിരുമാനിച്ചത്. കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന്‍ പരിധിയിലുള്ള വാഹനങ്ങള്‍ക്ക് ഉള്ള ബോണറ്റ് നമ്പര്‍ വിതരണം കാസര്‍കോട് ആര്‍ ടി ഒ. ജി എസ് സജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജോ. ആര്‍ടിഒ സിഎസ് സന്തോഷ് കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം വിജയന്‍, കെ വി. ജയന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരായ വി.ജെ സാജു, പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു

 

error: Content is protected !!