കെ കുഞ്ഞിരാമന് കലാപോഷക അവാര്‍ഡ്

പെരിയ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠത്തിന്റെ കലാ പോഷക അവാര്‍ഡിന് കേരള പുരക്കളി അക്കാദമി ചെയര്‍മാനും മുന്‍ എം എല്‍ എയുമായ കെ.കുഞ്ഞിരാമന്‍ അര്‍ഹനായി. ഗോശാലയില്‍ നടക്കുന്ന വൈശാഖ നടനം -2025 നൃത്തോത്സവത്തിന്റെ സമാപനദിനമായ 11 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പരമ്പര വിദ്യാപീഠം മാനേജിങ് ട്രസ്റ്റി വിഷ്ണു പ്രസാദ് ഹെബ്ബാര്‍ അറിയിച്ചു. വൈശാഖ നടന ദിനങ്ങളില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നൃത്താധ്യാപകരായ രാമചന്ദ്രന്‍, ധന്യ രാമചന്ദ്രന്‍ ദമ്പ തികള്‍, ഡോ. വിദ്യാലക്ഷ്മി കുമ്പള, ബാലകൃഷ്ണ മഞ്ചേശ്വര്‍, ശശികല, റെജി മാര്‍ട്ടിന്‍ ജോണ്‍, രഘു, രാജു, സുരേന്ദ്രന്‍ പട്ടേന, കലാമണ്ഡലം വനജ രാജന്‍, കലാമ ണ്ഡലം അജിത എന്നിവരെ പരമ്പര വിദ്യാപീഠം ആദരിക്കും.

error: Content is protected !!