കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ ഫസ്റ്റ്,സെക്കന്‍ഡ് കുടുംബശ്രീ സര്‍ഗോത്സവം അരങ്ങ് 2025 നഗരസഭ ടൗണ്‍ഹാളില്‍ നടത്തും.കുടുംബശ്രീ അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.കഥ,കവിത,ചിത്രരചന,കവിതാലാപനം,മോണോ ആക്ട്,നാടന്‍ പാട്ട്,പ്രച്ഛന്നവേഷം,തിരുവാതിര,ഒപ്പന, 18 ഇനങ്ങളിലായി 75 ആളുകള്‍വിവിധങ്ങളായ മത്സരങ്ങളില്‍ പങ്കെടുത്തു.മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ താലൂക്ക് ജില്ലാ സംസ്ഥാന മത്സരങ്ങള്‍ക്ക് യോഗ്യത നേടും.
നൂറുകണക്കിനാളുകള്‍ മത്സരങ്ങള്‍ കാണാന്‍ എത്തി.നഗരസഭ ടൗണ്‍ഹാളില്‍ നടന്ന സര്‍ഗോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സി ഐ പി അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, , സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ലത, പി അഹമ്മദലി, കെ സരസ്വതി, കെ അനീശന്‍, കെ പ്രഭാവതി, കൗണ്‍സിലര്‍മാരായ കെ കെ ബാബു, മായ കുമാരി, കുസുമഐക്‌ഡേ,സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്,കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ മാരായ കെ വി ഉഷ, പി വി ശശികല, ജനമൈത്രി പോലീസ് ഓഫീസര്‍ കെ പ്രദീപന്‍എന്നിവര്‍ സംസാരിച്ചു.സിഡിഎസ് ഫസ്റ്റ് ചെയര്‍പേഴ്‌സണ്‍ സൂര്യ ജാനകിസ്വാഗതവും സെക്കന്‍ഡ് സി ഡി എഫ് ചെയര്‍പേഴ്‌സണ്‍ കെ സുജിനി നന്ദിയും പറഞ്ഞു.വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനവിതരണവുംനല്‍കി.
