പെരിയ : ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രം നവീകരണത്തിന്റെ ഭാഗമായി ശ്രീ കോവിലിന് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു. അരവത്ത് ബ്രഹ്മശ്രീ. കെ. യു. പത്മനാഭതന്ത്രി ആശിര്‍വാദത്തോടുംകൂടി കാണിപ്പയൂര്‍ കൃഷ്ണന് നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി ക്ഷേത്രം രക്ഷാധികാരി. എ.എന്‍.കുഞ്ഞിരാമ ഉരുളംകോടിത്തായര്, പ്രസിഡന്റ് കേശവന് അഞ്ജനംത്തോടിത്തായര് ,ക്ഷേത്ര നവീകരണകമ്മിറ്റി ചെയര്മാന് ടി. രാമകൃഷ്ണന് കാപ്യവീട്. നവീകരണകമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍,യു. എ. ഇ കമ്മിറ്റി, ക്ഷേത്രകമ്മിറ്റിയുടെ കീഴില്‍ വരുന്ന എല്ലാ കമ്മിറ്റി ഭാരവാഹികളുംമെമ്പര്മാരും, പെരിയ തറവാട്, കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം,വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം,പതിക്കാല്‍ ശ്രീ പുലിഭൂതദേവസ്ഥാനം,ആലക്കോട് മഹാവിഷ്ണു ക്ഷേത്രം, പെരിയ ഗൗരിശങ്കരക്ഷേത്രം,തണ്ണോട്ട് മഹാവിഷ്ണു ക്ഷേത്രം, പനയാല്‍ മഹാലി ങ്കേശ്വര ക്ഷേത്രം, പെര്‍ളടുക്കം ഗോപാലകൃഷ്ണ ക്ഷേത്രം, ദേവന്‍പൊടിച്ചപാറ അര്ദ്ദനാരിശ്വാരക്ഷേത്രം, ചക്രപുരം നരസിംഹ ലക്ഷ്മിനാരായണ ശ്രീ കൃഷ്ണക്ഷേത്രം.എന്നീ ക്ഷേത്ര ഭാരവാഹികളും, നാട്ടുകാരും സംബന്ധിച്ചു.
ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര ശ്രീ കോവിലിന് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു
