പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും കിടപ്പു രോഗികള്‍ക്കുള്ള ഡയപ്പര്‍ വിതരണവും നാളെ; ബീച്ച് ഫ്രണ്ട്‌സ് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന പരിപാടിനഗരസഭ ചെയര്‍പേഴ്‌സണ്‍, കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് :ബീച്ച് ഫ്രണ്ട്‌സ് കാഞ്ഞങ്ങാട് കടപ്പുറം ഉമേഷ് കോം ഗ്യാസ് ആന്‍ഡ് കമ്പനിസംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള
പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും കിടപ്പുരോഗികള്‍ക്കുള്ള ഡയപ്പര്‍ വിതരണവും മെയ് 17 ശനി, വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് കടപ്പുറം നടക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍, കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. മംഗലാപുരം കെ.എസ് ഹെഗ്‌ഡെ ഹോസ്പിറ്റല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിര്‍മ്മല്‍ ബാബു മുഖ്യാതിഥിയാവും. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത്‌ ബോധവല്‍ക്കരണം ക്ലാസ്സ് കൈകാര്യം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ അഷ്‌റഫ് അദ്ധ്യക്ഷനാവും. യുവജന കമ്മീഷന്‍ മുന്‍ സംസ്ഥാന കമ്മറ്റിഅംഗം പി.കെ നിഷാന്ത്, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ് സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.പി.രാജേഷ്,ഉമേഷ് കോ ഗ്യാസ് ഏജന്‍സി
എം.ഡി രാജേഷ് കാമത്ത്,വ്യവസായി സി കെ സിദ്ദീഖ്,റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേന്ദ്രന്‍ സ്വരലയ എന്നിവര്‍ ആശംസകള്‍ നേരും. സെക്രട്ടറി
സി കെ മുകേഷ് സ്വാഗതം പറയും.

error: Content is protected !!