അമ്പലത്തറ : ആയുഷ്മാന്‍ ഭവ കാസര്‍കോട്, ജില്ല ഹോമിയോ ആശുപത്രി, അമ്പലത്തറ ജനമൈത്രി പോലീസ്, അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായന ശാല എന്നിവ സംയുക്തമായി ലോക ഹൈപ്പര്ടെന്ഷന് ദിനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും, ബോധവല്‍ക്കരണ ക്ലാസും നടത്തി. കേശവ്ജി വായനശാലയില്‍ നടന്ന ചടങ്ങ് അമ്പലത്തറ പോലീസ് സ്റ്റേഷന് അസിസ്റ്റന്റ് സബ് -ഇന്‍സ്പെക്ടര്‍ കെ കെ .സുഗുണന് ഉദ്ഘാടനം നിര്‍വഹിച്ചു. അമ്പലത്തറ ജനമൈത്രി ബീറ്റ് പോലീസ് ഓഫിസര്‍ ടി വി പ്രമോദ് അധ്യക്ഷനായി. ആയുഷ്മാന്‍ ഭവ കണ്‍വീനര്‍ ഡോക്ടര്‍ ഷഫ്ന മൊയ്തു പദ്ധതി വിശദീകരണം നടത്തി. കാസര്‍കോട് ഹോമിയോ വിഭാഗം ഡി എം ഒ ഡോക്ടര്‍ എ കെ.രേഷ്മ മുഖ്യഥിതിയായി. ഡോ. എം പി ശ്രീധന്യ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. നാം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ കെ.സുനീറ സ്വാഗതവും, വായനശാല എക്സിക്യൂട്ടീവ് മെമ്പര്‍ പി വി ജയരാജന് നന്ദിയുംപറഞ്ഞു.
