കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ നിര്‍മ്മിച്ച യുദ്ധ സ്മാരകം സമര്‍പ്പണവും സൈനിക ഭവന്‍ ശിലാസ്ഥാപനവും 18 ന്

കാഞ്ഞങ്ങാട്: സ്വന്തം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ പാവന സ്മരണക്കായി സൈനിക, അര്‍ദ്ധ സൈനിക വിഭാഗത്തിലെ സര്‍വീസിലും, വിരമിച്ചവരും ഉള്‍പ്പെടുന്ന സംഘടനയായ കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ നിര്‍മ്മിച്ച യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനവും
സൈനിക് ഭവന്റെ ശിലാസ്ഥാപനവും 18 ന് നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളന ത്തില്‍ അറിയിച്ചു.

തോളേനി മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് നിര്‍മ്മിച്ച യുദ്ധ സ്മാരകം രാവിലെ 9.30 ന് കേരള സംസ്ഥാന രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിന് സമര്‍പ്പിക്കും. അതിനോടൊപ്പം സൈനിക ഭവന്റെ ശിലാസ്ഥാപന കര്‍മ്മം പെരിങ്ങോം ആര്‍ടിസി പ്രിന്‍സിപ്പാള്‍ ഡിജപി മാത്യു എ ജോണ്‍ നിര്‍വഹിക്കും. സൈനിക കൂട്ടായ്മ പ്രസിഡന്റ് പി വസന്തന്‍ തോളേനി അധ്യക്ഷനാവും. സൈനിക കൂട്ടായ്മയ്ക്ക് മുഖ്യ പിന്തുണ നല്‍കിയവരെ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എയും യുദ്ധങ്ങളിലും വിവിധ സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത സൈനികരെയും മുന്‍ സൈനികരെയും ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ ഐ എ എസും ആദരിക്കും. സെറമോണിയല്‍ പരേഡ് നടത്തുന്ന ആര്‍ ടി സി പെരിങ്ങോം എന്‍ സി സി കേഡറ്റ്‌സ് എന്നിവര്‍ക്കുള്ള ഉപഹാരം ജില്ലാ പോലീസ് വിജയ്യുംമേധാവി ഭാരത് റെഡ്ഡി ഐ പി എസ് നിര്‍വഹിക്കും. എം രാജഗോപാലന്‍, എംഎല്‍എ , ശ്രീകുമാര്‍ കെ പിള്ള, കേണല്‍ സി സജീന്ദ്രന്‍, റിട്ട. സി ആര്‍ പി എഫ് ഐ ജി പി. ദാമോദരന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി , ഉമേശന്‍ വേളൂര്‍ ടി ബിന്ദു, കൃഷ്ണന്‍ കരിമ്പില്‍, അഡ്വ. കെ കെ നാരായണന്‍, കെ വി ശശികുമാര്‍,എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ പി വി ബിജു നന്ദിയും പറയും ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിക്കും, ചടങ്ങിന് മുമ്പായി ഗാര്‍ഡ് ഓഫ് ഓണറും റീത്ത് ലെയിങ്ങ് സെര്‍മോണിയില്‍ പരേഡും ഉണ്ടായിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പി വസന്തന്‍ തോളേനി,ജോഷി വര്‍ഗീസ്,പി വി ബിജു, പി വി ശ്രീജിത്ത്, ഇ.കെ. രഘു എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!