ഒന്നാം ചരമ വാര്‍ഷികത്തില്‍ സി എച്ച് സെന്ററിന് 10 ലക്ഷം സംഭാവന നല്‍കി അസ്ലം സി എച്ചിന്റെ കുടുംബം

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ സംസ്ഥാപനത്തിലും വളര്‍ച്ചയിലുമുള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുകയും അബൂദാബി സി കേരള സംസ്ഥാന കെഎംസിസി ട്രഷററും കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ യു എ ഇ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനുമായിരുന്ന സി എച്ച് അസ്ലം കാഞ്ഞങ്ങാടിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ നിരവധി വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്തു വരുന്ന കാഞ്ഞങ്ങാട് സി എച്ച് സെന്ററിന് 10 ലക്ഷം രൂപ സംഭാവന ചെയ്ത് അസ്ലമിന്റെ കുടുംബം മാതൃകയായി.അസ്ലമിന്റെ സ്മരാണാര്‍ത്ഥം സൗഹൃദസംഘം പ്രസിദ്ധീകരിച്ച സ്മരണിക പ്രകാശനച്ചടങ്ങില്‍ വെച്ച് അസ്ലമിന്റെ മകന്‍ മുഹമ്മദ് തുകയ്ക്കുള്ള ചെക്ക് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.മരണനന്തര രച്ചടങ്ങുകളുമായും കൗടുംബികഘോഷങ്ങളുമായും ബന്ധപ്പെട്ട് സി എച്ച് സെന്റര്‍ പോലെ രോഗി പരിചരണ കേന്ദ്രങ്ങള്‍ക്കും ജീവ കാരുണ്യസംഘടനകള്‍ക്കും ഇത്തരം സഹായങ്ങള്‍ ചെയ്യുന്നത് മികച്ച മാതൃകയാണെന്നും മറ്റുള്ളവരും ഇത് പിന്‍ തുടരണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

error: Content is protected !!