മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ഹജ്ജാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

അജാനൂര്‍ : മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി വിശുദ്ധ മക്കയില്‍ പോകുന്ന ഹജാജിമാര്‍ക്ക് പഠന ക്ലാസും യാത്രയയപ്പും നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് ചേര്‍ന്ന ചടങ്ങ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഉസ്താദ് മൊഹ്യുദ്ധീന്‍ അസ്ഹരി പ്രാര്‍ത്ഥനക്കും പഠന ക്ലാസിനും നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു.സമദ് വെള്ളിക്കോത്ത് മറുപടി പ്രസംഗം നടത്തി മണ്ഡലം വൈസ് പ്രസിഡന്റുമാരായ തെരുവത്ത് മൂസ ഹാജി, ഹമീദ് ചേരെക്കാടത്ത്, സെക്രട്ടറി പി. എം.ഫാറൂഖ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുല്ലകോയ തങ്ങള്‍, പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍, ശംസുദ്ധീന്‍ മാട്ടുമ്മല്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് ബദര്‍ നഗര്‍,വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫര്‍സാന, പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞാമിന, വാര്‍ഡ് മെമ്പര്‍ ഷക്കീല ബദറുദ്ധീന്‍,സി.കെ. ഇര്‍ഷാദ്,ഖാലിദ് മുക്കൂട്,പി. അബൂബക്കര്‍ ഹാജി,സി. എച്ച്. സുലൈമാന്‍ ഹാജി,സി. ബി.സലീം,മജീദ് ലീഗ്, ഹനീഫ വലിയ വളപ്പില്‍,മൊയ്തു വെള്ളിക്കോത്ത്,റഷീദ് കൂളിക്കാട്,അന്‍വര്‍ ബടക്കന്‍,സി.എച്ച്. സുബൈര്‍, ബഷീര്‍ ബെസ്റ്റ് ഇന്ത്യ,മൊയ്ദീന്‍ കുഞ്ഞി പി.കെ കൊളവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു കെ.എം. മുഹമ്മദ് കുഞ്ഞിനന്ദിപറഞ്ഞു

error: Content is protected !!