തൃക്കരിപ്പൂര്‍: കേരള മീഡിയഅക്കാദമി ഫെലോഷിപ്പ് നേടിയ തൃക്കരിപ്പൂര്‍ ജെ.സി.ഐ അംഗം ചന്ദ്രിക കാഞ്ഞങ്ങാട് ലേഖകന്‍ ഫസലുറഹ്‌മാനെ ജെ.സി.ഐ തൃക്കരിപ്പൂര്‍ നല്‍കുന്ന ആദരം മുന്‍ പ്രസിഡണ്ട് കെ ശശി നിര്‍വഹിച്ചു. വേള്‍ഡ് പ്രസ്സ് ഫ്രീഡം ഡേ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ ജേസീസ് പ്രസിഡണ്ട് ജേസി രേഷ്മ വിജുഅധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജേസിഐ നാഷണല്‍ ട്രെയിനര്‍ സജിത് പലേരി,മുന്‍ പ്രസിഡണ്ടുമാരായ കെ.വി.കൃഷ്ണപ്രസാദ് വൈദ്യര്‍,നാസര്‍നങ്ങാരത്ത്,എഞ്ചി :വി.എം.രഞ്ജിത്ത്,വരുണ്‍ഗോപി കെ,സെക്രട്ടറി ഷഹാനഅഫ്‌സല്‍ ,മെമ്പര്‍മാരായ സുമേഷ് പി വി ,അനിത വി വി,,ഫലാഹ് അബ്ദുള്‍ സലാം,ബിജു കെ വി എന്നിവര്‍ സംബന്ധിച്ചു.
