വധശ്രമ കേസിലെ പ്രതികള്‍ ജയില്‍ ഉദ്യോഗസ്ഥരെ അക്രമിച്ചു

കാഞ്ഞങ്ങാട്: ബാറില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ജയിലില്‍ വെച്ച് ജയിലെ ഉദ്യോഗസ്ഥരെ അക്രമിച്ചു. കഴിഞ്ഞ ദിവസം തോയമ്മലിലെ ജില്ലാ ജയില്‍ വെച്ചാണ് സംഭവം. പ്രതികള്‍ ഉദ്യോഗസ്ഥരായ വി ആര്‍ രതീഷിനെയും മറ്റൊരു ജയില്‍ ഓഫീസര്‍ ജയകുമാറിനെയും കയ്യേറ്റം ചെയ്യുകയും പാത്രങ്ങള്‍ എറിഞ്ഞു ടച്ച് നശിപ്പിക്കുകയും ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും 3000 രൂപ നഷ്ടം വരുത്തുകയും ചെയ്തു.   ജയില്‍ ഉദ്യോഗസ്ഥന്‍ രവീന്ദ്രന്റെ പരാതിയില്‍ കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസക്കാരായ റംഷീദ് എന്ന കിച്ചു, മുഹമ്മദ് ഷെഫീഖ്, മിര്‍ഷാന്‍, ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് എന്നിവര്‍ക്ക് എതിരെ ഹോസ്ദുര്‍ഗ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അക്രമമുണ്ടാക്കിയ നാല് പ്രതികളെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ ജയിലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.  ആഷിഖിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. ഷഫീഖിനെ കണ്ണൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി. സ്‌പെഷ്യല്‍ ജയില്‍ കണ്ണൂരിലേക്ക് റംഷീദിനെയും മാറ്റി. മിര്‍സാനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും മാറ്റി. ഏപ്രില്‍ 26ന് വൈകിട്ട് മൂന്നു മണിയോടെ കാഞ്ഞങ്ങാട് ടൗണിലെ ബാറിന് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കര, പൂച്ചക്കാട്ടെ പി. താജുദ്ദീന്‍ (27), അതിഥി തൊഴിലാളിയായ സോളമന്‍ ഖാന്‍ (20) എന്നിവരെ ഏഴു പേരടങ്ങുന്ന സംഘം മരവടിയും പഞ്ചുമായി അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഈ കേസില്‍ മടക്കരയിലെ ഒളിവ് കേന്ദ്രത്തില്‍ നിന്നും ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം
വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത് പ്രതികളില്‍ ചിലര്‍ കാപ്പ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് അധികൃതര്‍ പറഞ്ഞു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

 

error: Content is protected !!