പാക്കിസ്ഥാന്‍ ഭീകരതയെ അടിച്ചമര്‍ത്തിയ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് കാഞ്ഞങ്ങാട് ത്രിവര്‍ണ്ണ സ്വാഭിമാനയാത്ര നടത്തി

മെക്കിങ് ഇന്ത്യയിലൂടെ ഭാരതം വന്‍ സൈനിക ശക്തിയുള്ള രാജ്യമായി മാറി

കാഞ്ഞങ്ങാട്:മെക്കിങ് ഇന്ത്യയിലൂടെ ഭാരതം വന്‍ സൈനിക ശക്തിയുള്ള രാജ്യമായി മാറിയെന്നും 10 വര്‍ഷം കൂടി കഴിഞ്ഞാല്‍ ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള സൈനിക ശക്തിയുള്ള രാജ്യമായി ഭാരതം മാറുമെന്നും കേണല്‍ പി.ദാമോധരന്‍. പാക്കിസ്ഥാന്‍ ഭീകരതയെ അടിച്ചമര്‍ത്തിയ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക പരിഷത്തിന്റെയും ദേശ സ്‌നേഹികളുടേയും നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ത്രിവര്‍ണ്ണ സ്വാഭിമാന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വളര്‍ന്നു വരുന്ന തലമുറയോട് ഇതാണ് നമ്മുടെ ഭാരതമെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ഓരോ പൗരനും സാധിക്കുന്ന പുതിയ ഭാരതത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്.പാകിസ്ഥന്റെ ആക്രമത്തെ ചെറുതോല്‍പ്പിച്ചതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ദേശീയ പതാക നമ്മുടെ വികാരമാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയ പിടിച്ച് സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചു പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ ത്രിവര്‍ണ്ണ സ്വാഭിമാന യാത്ര കണ്ടപ്പോള്‍ അഭിമാനം തോന്നുന്നു. ആയുധം മാത്രം കൈയ്യിലുണ്ടായിട്ട് കാര്യമില്ല. അത് പ്രയോഗിക്കാന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരും വേണം. അതാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍വ്വ സൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് രാജീവന്‍ പാലോട്ടില്‍ അധ്യക്ഷനായി.

രക്ഷാധികാരി വി.ജി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് പി രാജീവന്‍ സ്വാഗതവും ട്രഷറര്‍ മേലത്ത് തമ്പാന്‍ നായര്‍ നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറി കെ.പി.രാജീവന്‍ സൈനിക മാതൃശക്തി ജില്ലാ പ്രസിഡന്റ് സുജാത രാജീവന്‍, സെക്രട്ടറി പ്രിയ രമേശന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി , സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മനു ലാല്‍ മേലത്ത,് പി.ആര്‍.സുനില്‍, വൈസ് പ്രസിഡന്റ് എം.ബല്‍രാജ്, മുന്‍ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, കെ.അഡ്വ.കെ നാരായണന്‍, എസ്.പി.ഷാജി,ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, അഡ്വ.എ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് പുതിയകോട്ടയിലേക്ക് നടത്തിയ ത്രിവര്‍ണ്ണ സ്വാഭിമാന യാത്രയില്‍ നിരവധി പേര്‍ അണിനിരന്നു.

error: Content is protected !!