കാഞ്ഞങ്ങാട് നഗരസഭ ഭരണ സ്തംഭനം: യു.ഡി.എഫ് പഴയ ബസ് സ്റ്റാന്റ് മാര്‍ച്ച് ജൂണ്‍ അഞ്ചിന്

കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന കാഞ്ഞങ്ങാട് നഗരസഭ ഭരണ സ്തംഭനത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മുനിസിപല്‍ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിലെക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ മാന്തോപ്പ് മൈതാനത്തില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി പൂട്ടിയിട്ട് രണ്ട് മാസമായി. ഇതിനിടയില്‍ ബസ് യാത്രക്കാരും വ്യാപാരികളും കഷ്ടത്തിലായി. കഴിഞ്ഞ വിഷുവിന് മുമ്പാണ് ബസ് സ്റ്റാന്റ് പൂട്ടിയിട്ടിരുന്നത്. ഇ പ്പോള്‍ ബലി പെരുന്നാളടത്തിട്ടും ബസ് സ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

അലാമിപള്ളി പുതിയ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തിട്ട് ആറു വര്‍ഷവും നാലു മാസവുമായി. ഇതുവ രെയും അതും പ്രവര്‍ത്തനക്ഷമമക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇപ്പോള്‍ അവിടെ വാടകക്ക് എത്തിയ കച്ചവടക്കാര്‍ അവി ടെ നിന്ന് മാറുകയാണ്. ഉദ്ഘാടനം ചെയ്തിട്ടും തുറന്നു കൊടുക്കാത്ത ഷീ ലോഡ്ജ് കാഞ്ഞങ്ങാട് നഗരസഭക്ക് ശാപമായി മാറിയിരിക്കുകയാണ്. പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിന് ബലക്ഷയമുണ്ടായിട്ടും നഗരസഭ ഭരണകൂടം ഒന്നും ചെയ്യാതെ നില്‍ക്കുകയാണ്. മൊത്തത്തില്‍ കഴിഞ്ഞ രണ്ട് ടേമുകളിലായി വന്ന എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന ഭരണ സംവിധാനം കാഞ്ഞങ്ങാട് നഗരസഭയില്‍ ഒന്നും ചെയ്തിട്ടില്ല. ഇതി നെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായ സമര പരമ്പര നടത്തു മെന്നും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു. പത്ര സ മ്മേളനത്തില്‍ ചെയര്‍മാന്‍ എം.പി ജാഫര്‍, കണ്‍വീനര്‍ കെ.പി ബാലകൃഷ്ണന്‍, മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം കെ മുഹമ്മദ് കുഞ്ഞി, യു.ഡി.എഫ് പാര്‍ലമെന്റീ പാര്‍ട്ടി നേതാക്കളായ കെ.കെ ജാഫര്‍, കെ ബാബു, മുനിസിപല്‍ മുസ്ലിംലീഗ് ജന.സെക്രട്ടറി ഷംസുദ്ധീന്‍ ആവിയില്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ പി ഗോപി, ബഷീര്‍ ആറങ്ങാടി, കമലാക്ഷന്‍, എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പത്ര സ മ്മേളനത്തില്‍സംബന്ധിച്ചു.

error: Content is protected !!