വേലാശ്വരം വ്യാസേശ്വരം ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു

കാഞ്ഞങ്ങാട് : വേലാശ്വരം വ്യാസേശ്വരം ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ശക്തമായ മഴവെള്ള പാച്ചലില്‍ നിലം പതിച്ചു. ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയിലാണ് മതില്‍ക്കെട്ട് ഇടിഞ്ഞുവീണ് നാശനഷ്ടം സംഭവിച്ചത്. ക്ഷേത്ര മതില്‍ക്കെട്ടിന് സമീപത്തു കൂടി കോണ്‍ക്രീറ്റ് റോഡ് കടന്നു പോകുന്നുണ്ട്. റോഡിന് സമീപമുള്ള വളപ്പുകളില്‍ നിന്നും മാറ്റിടങ്ങളില്‍ നിന്നും വെള്ളം ശക്തിയായി ഈ റോഡിലൂടെ ആണ് കുതിച്ച് പായുന്നത്. വെള്ളം കടന്നു പോകുന്നതിന് പ്രത്യേകമായി ഓവുചാല്‍ ഈ റോഡിന് ഇരുവശത്തുമായി ഇല്ല എന്നത് വെള്ള പാച്ചലിന്റെ ശക്തി കൂട്ടുന്നു. മഴവെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മതില്‍ക്കെട്ടില്‍ തട്ടിയാണ് മതില്‍ ഇടിഞ്ഞുവീണ് നാശ നഷ്ടത്തിന് ഇരയായത്.

അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. ചെയര്‍മാന്‍ ബി. ഗംഗാധരന്‍ മാസ്റ്റര്‍, ബോര്‍ഡ് മെമ്പര്‍ എ. വി.നാരായണന്‍, രതീഷ് പുല്ലൂര്‍, ജീര്‍ണാധാരണ കമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണന്‍ വളപ്പില്‍, ചന്തു കുഞ്ഞി വേലാശ്വരം, വി. കൃഷ്ണന്‍, വി. ബാലകൃഷ്ണന്‍ കൃഷ്ണന്‍ കണ്ണോത്ത് വീട്, കെ. സുന്ദരന്‍, ക്ഷേത്രം ജീവനക്കാരന്‍ ടി വി സുരേശന്‍, വി. രാജേഷ്, മാതൃസമിതി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് രൂക്ഷമായ മഴവെള്ള കെട്ടിനെ അതിജീവിക്കാനുള്ള പ്രവര്‍ത്തികള്‍ നടത്തി.

error: Content is protected !!