മാണിയാട്ട് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച; 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

തൃക്കരിപ്പൂര്‍: മാണിയാട്ട് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. മാണിയാട്ട് ബാങ്കിന് സമീപത്തെ
സിറാജുദ്ദീന്റെ ഭാര്യ എം.കെ. ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച .ഇന്നലെ വൈകിട്ട് 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് വാതില്‍ തകര്‍ത്ത് കവര്‍ച്ചാ സംഘം കിടപ്പ് മുറിയിലെ അലമാരയില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നത്. കുടുംബങ്ങള്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി പയ്യന്നൂരില്‍ പോയി രാത്രി 10 ന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്  എന്നിവയാണ് മോഷണം പോയത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് 15 ലക്ഷം രൂപ വില വരും.

error: Content is protected !!