കാഞ്ഞങ്ങാട്: കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലും മാഹിയിലുമായുള്ള ജെ.സി.ഐ സോണ്‍ 19- ന്റെ നേതൃത്വത്തില്‍ നടക്കുന്ന അമ്പത് ലക്ഷം സ്കോളര്ഷിപ്പിനായുള്ള പരീക്ഷ ജൂണ്‍ ആറിന് കാഞ്ഞങ്ങാട് വെച്ച് നടക്കുമെന്ന് ജെ.സി.ഐ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.സി.എ, സി.എം.എ, എ.സി.സി.എ, സി.എസ്(കമ്പനി സെക്രട്ടറി) എന്നീ കോഴ്സുകളി ലേക്കാണ് സ് കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. എക്സാം മാര്‍ക്ക് അടിസ്ഥാനത്തില്‍ ഈ കോഴ്സുകളില്‍ ട്യൂഷന് ഫീസ് 100 ശതമാനം വരെ സ് കോളര്ഷിപ്പായി നേടാം. പരീക്ഷ യെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 15 ശതമാനം ട്യൂഷന് ഫീസ് ഇളവ് ലഭിക്കും. സോണ്‍ പത്തൊമ്പതിന് കീഴില്‍ നടക്കുന്ന ഈ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ കാഞ്ഞങ്ങാട് കുടാ തെ മറ്റ് ഒമ്പത് സെന്ററുകളുണ്ട്. സ് കോളര്‍ഷിപ്പ് കൂടാ തെ പരീക്ഷയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാര്‍ഥിക്ക് ഏഴായിരവും രണ്ടാം സ്ഥാനത്ത് എത്തുന്ന വിദ്യാര്‍ഥിക്ക് അയ്യായിരവും മുന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാര്‍ഥിക്ക് മൂവായിരവും ഒരോ സെന്ററിലുമുള്ള ടോപ്പര്‍ക്ക് ആയിരവും ക്യാഷ് അവാര്‍ഡ് ലഭിക്കും. രജിസ്ട്രര്‍ ചെയ്യാനുള്ള അവസാന തീയ്യതി ജൂണ്‍ 5. വിശദ വിവരങ്ങള്‍ക്ക് 7558999500, 9605777500 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടുക.പ്ലസ്ടു, ഡിഗ്രി പഠനം ഈ വര്‍ഷം(2025) പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ് പദ്ധതി നടപിലാക്കുന്നത്.പത്ര സമ്മേളനത്തില്‍ സോണ്‍19 സോണ്‍ ഡയറക്ടര്‍ എന്‍ അരുണ്‍ പ്രഭു, പ്രോജക്ട് ഡയറക്ടര്‍ സിദര്‍ സൈഫുദ്ധീന്‍,ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് കെ എസ് അനൂപ് രാജ്, ജെ.സി.ഐ കാഞ്ഞങ്ങാട് വി പി രഞ്ജിത്ത് കുമാര്‍ വി, ജെ.സി.ഐ നീലേശ്വരം പ്രസിഡന്റ് സംഗീത അഭയ്, ജെ.സി.ഐ പഴശ്ശി സെക്രട്ടറി നിസാമുദ്ദീന്‍ എന്നിവര്‍പങ്കെടുത്തു.
