കാഞ്ഞങ്ങാട് : കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന 17 പോലീസ് ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി.കാഞ്ഞങ്ങാട് ബിഗ് മോള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി വിജയഭരത് റെഡി ഐപിഎസ് ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങള്‍ സമ്മാനിച്ചു. കെ പി എ ജില്ലാപ്രസിഡന്റ് രാജകുമാര്‍ ബാവിക്കര അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്പി ബാലകൃഷ്ണന്‍ നായര്‍, ഡിവൈഎസ്പി മാരായ ബാബു പെരിങ്ങേത്ത് , സി കെ സുനില്‍കുമാര്‍, വി വി മനോജ്, ഉത്തംദാസ്,കെപിഎ സംസ്ഥാന ജന.സെക്രട്ടറി ഇ വി പ്രദീപന്‍,കെ പി ഒ എ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പി മഹേഷ്, കെ പി ഒ എ നിര്‍വാഹക സമിതി അംഗം എം.സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. എസ് ഐ മാരായ രമേശന്‍,പി.വി മധുസൂദനന്‍ , കെ ..രമേശന്‍ ,വാമനന്‍ , എ.എസ് ഐ എം.ശൈലജ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കെ പി ഒ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ സ്വാഗതവും കെ പി എജില്ലാ ട്രഷറര്‍ സുധീഷ് പി.വി. നന്ദിയും പറഞ്ഞു.
