മഞ്ചേശ്വരം :മഞ്ചേശ്വരം ഭാഗങ്ങളില്‍ കനത്ത മഴയില്‍ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. മജിബയല്‍, പട്ടത്തൂരില്‍ വയലരുകില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഒഴുകി പോയി.അര്‍പ്പിത് എന്നയാളുടെ കാര്‍ വെള്ളത്തില്‍ മുങ്ങി പോയി.തെരച്ചിലില്‍ കാര്‍ വയലില്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കാണപ്പെട്ടു. വിക്കിത്ത് എന്നിവരുടെ സ്‌കൂട്ടറും ശിവപ്രസാദിന്റെ ബൈക്കും ഒഴുക്കി പോയി. വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്.
