കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയില്‍ കനത്ത മഴ. പല താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി. അരയി , ചെമ്മട്ടം വയല്‍ ആലയി റോഡുകളില്‍ വെള്ളം കയറി. പുതിയകോട്ട എസ്എന്‍ഡിപി റോഡില്‍ മണ്ണിടിഞ്ഞു. മൂലക്കണ്ടം നടുവട്ടം വയല്‍ വയ്യോത് ഗോപിയുടെ വീട് വെള്ളം കയറി. മൂലക്കണ്ടം അണ്ടര്‍ പാസിന്റെ അവിടെ നിന്നും വിഷ്ണുമംഗലം ക്ഷേത്രത്തിലേക്കുള്ള സര്‍വീസ് റോഡ് ഇടിഞ്ഞു താണു. വിഷ്ണുമംഗലം ക്ഷേത്രത്തിനകത്തു വെള്ളം കയറി. പുല്ലൂര്‍ തോട് കരകവിഞ്ഞൊഴുകുന്നതാണ് വെള്ളക്കെട്ടിന് കാരണം. തോട്ടില്‍ വന്നടിയുന്ന മണല്‍ നീക്കം ചെയ്യാത്തതാണ് ഇത്തരമൊരു വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
