കാഞ്ഞങ്ങാട് :ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് ,ബീറ്റാ കണ്ട്രോള് റൂം കാഞ്ഞങ്ങാടിന്റെയും നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്കി. കാഞ്ഞങ്ങാട് ബീറ്റ കണ്ട്രോള് റൂം കാഞ്ഞങ്ങാട് നടന്ന പരിപാടി ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു.ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ പി. രാജീവ് കുമാര്‍, ബീറ്റാ കണ്ട്രോള് റൂം സബ് ഇന്‍സ്പെക്ടര്‍ സാജു തോമസ്,ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി. പ്രദീപന് എന്നിവരാണ് ഈ മാസം വിരമിക്കുന്നത്. കേരള പോലീസ് ഓഫീസര്‍ അസോസിയേഷന് സംസ്ഥാന ജോയിന്‍ സെക്രട്ടറി പി പി മഹേഷ്, കേരള പോലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി മെമ്പര്‍ അമല്‍ദേവ് കാറമേല്‍ , ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍മാരായ വി മോഹനന്, ടി അഖില്‍, എ എസ്.ഐ മാരായ എം പ്രകാശന്, എ അജയകുമാര്‍ , പോലീസ് ഉദ്യോഗസ്ഥരായ പ്രദീപന് കോതോളി, എം കെ സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു .ഹോസ്ദുര്‍ഗ്ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ സ്വാഗതവും, ശ്രീജേഷ് അതിയാമ്പൂര് നന്ദിയും പറഞ്ഞു. പരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുംപങ്കെടുത്തു.
