കാഞ്ഞങ്ങാട് : കേരള വെളുത്തേടത്ത് നായര്‍ സമാജം കാസര്‍കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9. 30ന് ഐങ്ങോത്ത് മുത്തപ്പനാര്‍കാവ് ഓഡിറ്റോറിയത്തില്‍ ശൗര്യചക്ര അവാര്‍ഡ് ജേതാവ് പി വി മനേഷ് ഉദ്ഘാടനം നിര്‍വഹിക്കും.സംഘാടകസമിതി ചെയര്‍മാന്‍ രാമകൃഷ്ണന്‍ നീലേശ്വരം അധ്യക്ഷനാവും. ചടങ്ങില്‍ സമുദായ അംഗങ്ങളായ വിമുക്തഭടന്മാരെ ആദരിക്കും.
യക്ഷഗാന കലാകാരന്‍ മടിക്കൈ കെ വി നാരായണനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ഹരിദാസ് ആദരിക്കും. എം പി രാജേഷ്, ചന്തു കിനാനൂര്‍ , വി ദാമോദരന്‍ മരുതളം, ഓമന ചെന്തളം, ഗോപി മാസ്റ്റര്‍, സുജാത രാജീവന്‍ എന്നിവര്‍ സംബന്ധിക്കും.ഉച്ചക്ക് 12 നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. സംസ്ഥാനഎസ്‌ക്യൂട്ടീവ് അംഗം ഇ എസ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി കെ ബി ശ്രീധരന്‍ റിപ്പോര്‍ട്ട് അവതരണവും
ട്രഷറര്‍ വി രാധാകൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന വനിതാ സമാജം സെക്രട്ടറി രജിത പ്രമോദ് സംഘടനാ ചര്‍ച്ച നയിക്കും. രവീന്ദ്രന്‍ അയമാട്ട് വരണാധികാരിയാവും. തുടര്‍ന്ന് സമുദായ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കും.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ രാമകൃഷ്ണന്‍ നീലേശ്വരം,ഗോപി മാസ്റ്റര്‍ വി കൃഷ്ണന്‍ മാസ്റ്റര്‍, കെ ബി ശ്രീധരന്‍, വി.രാധാകൃഷ്ണന്‍, തമ്പാന്‍ മടിക്കൈ എന്നിവര്‍സംബന്ധിച്ചു.
