കാഞ്ഞങ്ങാട് : സര്‍ക്കാരിന്റെ ദത്ത് പുത്രി ശ്രീജയുടെയും വിനോദ് മാഷിന്റെയും മകള്‍ ശ്രീലക്ഷ്മി വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ സമൂഹത്തില്‍ കിടപ്പ് രോഗികളെ പരിചരിക്കുന്ന കനിവ് ഹോം കെയര്‍ പാലിയേറ്റീവ് സൊസൈറ്റിക്ക് ധന സഹായം നല്കി, ശ്രീലക്ഷ്മിയും അശ്വന്ത് രാജ് ചേര്‍ന്ന് കനിവ് പാലിയേറ്റീവ് ഏരിയ കോര്‍ഡിനേറ്റര്‍ പ്രിയേഷ് കാഞ്ഞങ്ങാടിനെ ഏല്പിച്ചു. ചടങ്ങില്‍ കനിവ് മുനിസിപ്പല്‍ പ്രസിഡന്റ് കെ വി ദാമോദരന്‍, പ്രകാശന് മുട്ടില്‍, പി കെ ജയന് എന്നിവര്‍ പങ്കെടുത്തു
