പള്ളിക്കര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പാക്കം അടുക്കാടുക്കം കൃഷ്ണന്‍ നായരുടെ 25-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി
പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. കെപിസിസി മെമ്പര്‍ ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എം സുന്ദരന്‍ കുറിച്ചിക്കുന്ന്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം രത്‌നാകരന്‍ നമ്പ്യാര്‍, യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കണ്‍വീനര്‍ എം പി എം ഷാഫി, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ മഹേഷ് തച്ചങ്ങാട്, കണ്ണന്‍ കരുവാക്കോട്, ശശി ആലിന്റടി, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ശശിധരന്‍ ഏച്ചിക്കാട്ട് നേതാക്കളായ എം രാമചന്ദ്രന്‍ നായര്‍, പി കെ അമ്പാടി, കരുണാകരന്‍ നായര്‍, ജിനചന്ദ്രന്‍ നായര്‍, എന്‍ ഭാസ്‌കരന്‍ നെല്ലിടുക്കം, ജയറാം കണ്ണം വയല്‍, നിഷ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അശോകന്‍ നായര്‍ സ്വാഗതവും, സംഘാടകസമിതി ട്രഷറര്‍ എം രാധാകൃഷ്ണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം ഒക്ടോബര്‍ മാസത്തില്‍ നടത്താന്‍ തീരുമാനിച്ചു.
