കാഞ്ഞങ്ങാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേതൃ സംഗമം സംഘടിപ്പിച്ചു. അതിഞ്ഞാല്‍ കോയപ്പള്ളി അല്‍ മജ്ലിസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി. ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തി.ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വാര്‍ഡ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍,പോഷക സംഘടന ഭാരവാഹികള്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാര്‍ഡുകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ക്യാമ്പ് സംഘടിപ്പിക്കാനും,വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി വിഭജിച്ച വാര്‍ഡുകളില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു. കുളത്തില്‍ മുങ്ങി മരിച്ച അഫ്‌നസിനും, അന്‍വറിനും വേണ്ടി പ്രാര്‍ത്ഥന നടന്നു. ഡി. എ. പി. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത കുഞ്ഞബ്ദുള്ള കൊളവയലിനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം സി. ടി. അഹമ്മദലി സമ്മാനിച്ചു. പ്ലസ്ടു പരീക്ഷയില്‍ സയന്‍സില്‍ 1200റില്‍ 1200 മാര്‍ക്ക് വാങ്ങി വിജയിച്ച ദേവികക്കുള്ള സ്‌നേഹോപഹാരം ബഷീര്‍ വെള്ളിക്കോത്ത് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗില്‍ ഒഴിവ് വന്ന സെക്രട്ടറി സ്ഥാനത്തേക്ക് സി.എച്ച്. ഹംസയെ തിരഞ്ഞെടുത്തു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹമീദ് ചേരെക്കാടത്ത്, സെക്രട്ടറി പി. എം. ഫാറൂഖ്, സി. മുഹമ്മദ് കുഞ്ഞി,എ. ഹമീദ് ഹാജി,പി. കരീം, ഹസൈനാര്‍ മുക്കൂട്, മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍,ഖാലിദ് അറബികാടത്ത്, ഷംസുദീന്‍ മാട്ടുമ്മല്‍,സി. എച്ച്. ഹംസ,ബഷീര്‍ കല്ലിങ്കാല്‍, മുഹമ്മദ് സുലൈമാന്‍, പി.എം. ഫൈസല്‍,പി. അബൂബക്കര്‍ ഹാജി,ശറഫുദ്ധീന്‍ സി.കെ, അയ്യൂബ് പി. എച്ച്,എം. പി. നൗഷാദ്, നദീര്‍ കൊത്തിക്കാല്‍, ജംഷീദ് കുന്നുമ്മല്‍,ജാസിം പാലായി,ഉസ്മാന്‍ ഖലീജ്,കരീം കൊളവയല്‍, അബൂബക്കര്‍ കൊളവയല്‍, സി.കെ. ഇര്‍ഷാദ്, ഇബ്രാഹിം ആവിക്കല്‍,ആയിഷ ഫര്‍സാന, ഷീബാ ഉമര്‍, സി. കുഞ്ഞാമിന, ഹാജറ സലാം, ഷക്കീല ബദറുദ്ധീന്‍, മാണിക്കോത്ത് അബൂബക്കര്‍, കരീം മൈത്രി,കെ.കെ. അബ്ദുള്ള ഹാജി, മൊയ്ദീന്‍ കുഞ്ഞി മട്ടന്‍, ഷുക്കൂര്‍ പള്ളിക്കാടത്ത്, സി. എച്ച്. സുലൈമാന്‍ ഹാജി, കെ. കെ.ഫസലു,സി.വി. മുഹമ്മദ് കുഞ്ഞി, പി. കുഞ്ഞബ്ദുള്ള ഹാജി പാലായി,എം. എ.റഹ്‌മാന്‍,താഹ മാട്ടുമ്മല്‍, ഹമീദ്, ബഷീര്‍ മാട്ടുമ്മല്‍, സി.പി. സുബൈര്‍, ഹമീദ് മുക്കൂട്,സി. ബി. സലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു . കെ. എം. മുഹമ്മദ് കുഞ്ഞിനന്ദിപറഞ്ഞു
