കാഞ്ഞങ്ങാട്: മൂകാംബിക ദേവി സങ്കല്‍പ്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ മെയ് 30ന് രാവിലെ 10 മണി മുതല്‍ ഈ വര്‍ഷത്തെ ശിഖര കലശാഭിഷേകം നടക്കും. രാവിലെ വിഘ്‌നേശ്വര പ്രീതിക്കായി നടത്തുന്ന ഗണപതി ഹോമത്തോട് കൂടി ചടങ്ങുകള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് തുലാഭാരവും സഹസ്രനാമ പാരായണവും ഭജനയും നടക്കും. ഉച്ചയ്ക്ക് രാജവീഥി ദര്‍ശനവും മഹാ പൂജയും പ്രസാദ വിതരണവുംഉണ്ടാകും.
