കാഞ്ഞങ്ങാട് : മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മാവും തെങ്ങും പൊട്ടി വീണു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. മഡിയന്‍ തെക്കിനി വളപ്പില്‍ പി.ഗോപാലന്റെ വീടിന് മുകളിലേക്കാണ് മാവും തെങ്ങും പതിച്ചത്. തെങ്ങ് വീണ് വീടിന്റെ ടെറസിന് തകര്‍ച്ച സംഭവിച്ചു. മതിലും തകര്‍ന്ന് വീണു. ശക്തമായ കാറ്റില്‍ ആദ്യം മാവ് പൊട്ടി തെങ്ങിന് മുകളില്‍ വീഴുകയും തുടര്‍ന്ന് രണ്ടും ചേര്‍ന്ന് വീടിന്റെ ടെറസിലും കാര്‍പോര്‍ച്ചിലും വീണതായി വീട്ടുകാര്‍ പറഞ്ഞു.
