കേന്ദ്ര പദ്ധതികളുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു: എം എല്‍ അശ്വിനി; ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മറ്റി നിശാ ശില്‍പ്പശാല ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ :കേന്ദ്ര പദ്ധതികളുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു യെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി. ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മറ്റി നിശാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആയുഷ്മാന്‍ ഭാരത് , വായോജ ഇന്‍ഷൂറന്‍സ് പോലെയുള്ള കേന്ദ്ര പദ്ധതികള്‍ അയല്‍ സംസ്ഥാനങ്ങള്‍ ലഭിക്കുപ്പോള്‍ അതിര്‍ത്തി ജില്ലയായ കാസര്‍കോട്ടെ ജനങ്ങള്‍ നിസ്സഹരായി നോക്കി നില്‍ക്കേണ്ടി വരുന്നുയെന്ന് അശ്വിനി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം. പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് സൗത്ത്, ജനറല്‍ സെക്രട്ടറി മരായ പി പത്മനാഭന്‍ , ബിജി ബാബു, സെക്രട്ടറി
പി. മനോജ് വാഴക്കോട് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ് കല്യാണം സ്വാഗതവും സെക്രട്ടറി ചന്ദ്രന്‍ കാരാക്കോട് നന്ദിയും പറഞ്ഞു.

 

error: Content is protected !!