നശാമുക്ത് ഭാരത് അഭിയാന്‍ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് നടന്ന പരിപാടി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ലഹരി ഉപയോഗം തടയുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച നശാമുക്ത് ഭാരത് അഭിയാന്‍ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് അധ്യാപകര്‍ക്കായി ഏകദിന പരിശീല പരിപാടി സംഘടിപ്പിച്ചു. ജില്ലാ സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ ഹോസ്ദുര്‍ഗ് , ചിറ്റാരിക്കല്‍, ബേക്കല്‍ എന്നീ ഉപജില്ലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് എ.ഇ.ഒ മിനി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് അബ്ദുള്ള എം സ്വാഗതവും നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ചിത്തിര നന്ദിയും പറഞ്ഞു.
പ്രതിരോധത്തില്‍ ജീവിത നൈപുണ്യ പരിശീലനത്തിന്റെയും പാരന്റിങ്ങിന്റെയും പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ആല്‍ബിന്‍ എല്‍ദോസും മയക്കുമരുന്ന് ഉപയോഗം -സാമൂഹിക പ്രത്യാഘാതവും നിയമവശങ്ങളും എന്ന വിഷയത്തില്‍ റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എംരാജീവന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍
അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി. ബാലകൃഷ്ണന്‍ നായര്‍ വിഷയാവതരണം നടത്തി. സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ ജില്ലാ എസ്. ഐ കോ-ഓര്‍ഡിനേറ്റര്‍ പി.കെ രാമകൃഷ്ണന്‍ ചര്‍ച്ചനിയന്ത്രിച്ചു.

error: Content is protected !!