കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം തടവും 16000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 9 മാസവും ഒരാഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. ബേഡഡുക്ക വട്ടംതട്ട എരിഞ്ഞിപ്പുഴ കടക്കയം പോലിയംകുന്ന് കെ പ്രശാന്ത് (33)നെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 451 പ്രകാരം 2 വര്‍ഷം കഠിനതടവും, 5000 രൂപപിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവും, പോക്സോ ആക്ട് 8 ആര് /ഡബ്ലിയു 7 പ്രകാരം 3 വര്‍ഷം കഠിന തടവും 10,000രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും, 12 ആര് /ഡബ്ലിയു 11(ഐവി) പ്രകാരം 1 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 1 ആഴ്ച അധിക തടവും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
ബേഡകം പോലീസ് സ്റ്റേഷന് പരിധിയില്‍ മാതാപിതാക്കള്‍ ഒന്നിച്ച് താമസിച്ചു വരുന്ന 15 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ 2023 മാര്‍ച്ച് മാസത്തില്‍ പ്രതി ലൈംഗിക ഉദ്ദേശത്തോടു കൂടി പെണ്‍കുട്ടി താമസിച്ചു വരുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ബേഡകം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസായിരുന്ന ടി. ദാമോദരനാണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന് ഹാജരായി.
