നഗരസഭാ സ്‌കൂള്‍ പ്രവേശനോത്സവം വര്‍ണ്ണശബളമാക്കും; സംഘാടക സമിതി രൂപീകരണം നടന്നു

കാഞ്ഞങ്ങാട് : നഗരസഭാ സ്‌കൂള്‍ പ്രവേശനോത്സവം മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യു പി സ്‌കൂളില്‍ നടക്കും. പ്രവേശനോത്സവ ത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണം നടന്നു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഭാവതി അധ്യക്ഷയായി. അഡ്വ.പി.അപ്പുക്കുട്ടന്‍,പി ടി എ പ്രസിഡന്റ് അഡ്വ. പി. വിനോദ് കുമാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് പ്രസേനന്‍,പിടി എ വൈസ് പ്രസിഡന്റ് ജി. ജയന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.വി സൈജു എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ രാജേഷ് കൊയിലേരിയന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ശ്രീകല നന്ദിയും പറഞ്ഞു.

error: Content is protected !!