കെ എസ് ബി എ യുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുന്‍സിപാലിറ്റിയിലേക്ക് കാഞ്ഞങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും , ധര്‍ണ്ണയും സംഘടിപ്പിച്ചു.
ജില്ലയിലെ ബാര്‍ബര്‍-ബ്യൂട്ടി ഷ്യന്‍സ് സ്ഥാപനങ്ങളില്‍ ചില തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ തരാതരത്തില്‍ യൂസര്‍ ഫീ ഈടാക്കുകയും
ഇത്തരം സ്ഥാപനങ്ങളിലെ ഹെയര്‍വേയ്സ്റ്റും , അനുബന്ധ വേയ്സ്റ്റും സര്‍ക്കാര്‍ നിര്‍ദേശത്താല്‍ പ്രൈവറ്റ് കമ്പനി യൂസര്‍ ഫീ ചുമത്തി കൊണ്ട് ശേഖരിച്ച് സംസ്‌കരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. യാതൊരുവിധ സേവനം നല്‍കാതെ യും ‘ കടകള്‍ സന്ദര്‍ശിക്കാതെയും ഹരിത കര്‍മ്മസേന , പ്രവര്‍ത്തിക്കുന്നു. ലൈസന്‍സ് പുതുക്കുന്ന സമയത്ത് ഹരിത കര്‍മ്മസേനയുടെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തുന്ന സാഹചര്യം ചില തദേശ സ്വയഭരണ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നു. രണ്ട് യൂസര്‍ ഫീ നല്‍കാന്‍ കഴിയാത്ത ബാര്‍ബര്‍-ബ്യൂട്ടിഷ്യന്‍ സ് സ്ഥാപനങ്ങള്‍ക്ക് ഫൈന്‍ ചുമത്തുന്ന സാഹചര്യം’ നിലനില്‍ക്കുന്നു. ഇതിനെതിരെ കെ എസ് ബി എ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം താലൂക്ക് കമ്മിറ്റി കളുടെ നേതൃത്വത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. ധര്‍ണ്ണ സമരം കെ എസ് ബി എ മുന്‍ ജില്ല പ്രസിഡന്റ് എന്‍ സേതു ഉദ്ഘാടനം ചെയ്തു.എന്‍ ശശി അദ്ധ്യക്ഷത വഹിച്ചു. എ.വിനോദ് കുമാര്‍ ,എന്‍.വീര , ആര്‍ രാജന്‍, രവിചന്ദ്രന്‍ ബളാംതോട്, പാര്‍ത്ഥി പന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. വീര സ്വാഗതം പറഞ്ഞു. മാര്‍ച്ചില്‍ നൂറ് കണക്കില്‍ തൊഴിലാളികള്‍ പങ്കെടുത്തു.

error: Content is protected !!