പെരിയ : ചാലിങ്കാല്‍ ദേശീയ പാത എന്‍ എച്ച് 66 ന്റെ നിര്‍മ്മാണ ജോലികള്‍ തകൃതിയായി നടക്കുമ്പോള്‍ ചാലിങ്കാല്‍ മുതല്‍ കേളോത്ത് അംഗണ്‍വാടി വരെയുള്ള ഭാഗങ്ങളില്‍ ഇരുവശത്തും സര്‍വ്വീസ് റോഡിന്റെ പ്രവൃത്തികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. സര്‍വ്വീസ് റോഡിന്റെ ആഭാവത്താല്‍ ചാലിങ്കാലിന്റെ കിഴക്കു ഭാഗത്തും , കേളോത്തിന്റെ വടക്കുഭാഗത്തും , കരികൊച്ചി, തടത്തില്‍ തുടങ്ങിയ ഗ്രാമപ്രദേശത്തുള്ളവര്‍ യാത്ര ദുരിതം അനുഭവിച്ചു വരുകയാണ്. കേളോത്ത് അമ്പലം കരികൊച്ചി, തടം റോഡ് ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ പണി തുടങ്ങാത്തതു കാരണം ഭാഗീകമായി യാത്രാ തടസം നേരിടുകയാണ്. കാഞ്ഞങ്ങട് ഭാഗത്തേക്ക് പോകാന്‍ ഉണ്ടായിരുന്ന ഒരേ ഒരു റോഡ് സൗകര്യം ഈ റോഡായിരുന്നു. ഇപ്പോള്‍ രണ്ടു മൂന്നു കിലോമീറ്ററോളും ചുറ്റി ചാലിങ്കാലില്‍ എത്തേണ്ട ഒരവസ്ഥയാണുള്ളത്. കാഞ്ഞങ്ങാണ് ടൗണിനെ ആശ്രയിച്ചു ഉപജീവനം കഴിയുന്നവരും , നിരവധി ജോലിക്കാരും കൂടാതെ ചാലിങ്കാല്‍ പഞ്ചായത്ത് ഓഫീസിലേക്കും , പകല്‍ വീട്ടിലേക്കും, ചാലിങ്കാല്‍ ജി എല്‍ പി സ്‌കൂള്‍ , പുല്ലൂര്‍ ജിയുപി സ്‌കൂള്‍ , പെരിയ ഗവ. ഹയര്‍ സെക്കന്റി സ്‌കൂളിലേക്കും നിരവധി കുട്ടികള്‍ പഠിക്കാന്‍ പോകുന്നതും ഈ റോഡ് വഴിയാണ്, എന്‍എച്ച് 66 ല്‍ സൈഡ് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതോടുകൂടി കേളോത്ത് അമ്പലം – കരികൊച്ചി തടം റോഡ് പൂര്‍ണ്ണമായി ഗതാഗത സൗകര്യം അടച്ചിടേണ്ട അവസ്ഥയിലാണ്.
ചാലിങ്കാല്‍ മുതല്‍ കേളോത്ത് വളവ് അങ്കണ്‍വാടി വരെ എന്തുകൊണ്ടാണ് ദേശീയപാത അധികൃതര്‍ സര്‍വ്വീസ് റോഡ് ഒഴിവാക്കിയാതാണോ , അതോ പണി തുടങ്ങാന്‍ ബാക്കിയുള്ളതാണോ എന്നുള്ള കാര്യം നിരവധി തവണ റോഡതികൃതരുമായി സംസാരിച്ചെങ്കിലും ഇതുവരെയായി ഒരു മറുപടി പോലും നല്‍കാന്‍ റോഡു പണി ഏറ്റെടുത്തു നടത്തുന്ന കമ്പനി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
രണ്ടു മാസം മുന്‍പ് കേളോത്ത് അടിപ്പാത നിര്‍മ്മാണത്തിനായി ജനകീയ സമരം നടത്തുകയും സമരം ഒന്നര മാസത്തോളം നീണ്ടു നില്‍ക്കുകയും അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി അടിപ്പാത അനുവദിക്കുകയും ചെയ്തിരുന്നു.രണ്ടു മാസം കഴിഞ്ഞിട്ടും അടിപ്പാതയുടെ പണി ആരംഭിച്ചിട്ടില്ല.
അര കിലോമീറ്ററോളം സര്‍വ്വീസ് റോഡിന്റെ ജോലികള്‍ നടക്കാത്തത് കൊണ്ടു പ്രദേശവാസികള്‍ ആശങ്കയിലാണ്. എത്രയും പെട്ടെന്ന് സര്‍വ്വീസ് റോഡിന്റെ പണി ആരംഭിച്ചില്ലായെങ്കില്‍ ജനകീയ പ്രക്ഷോപവുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാരും, ജനകീയസംഘടനകളും.
