കാഞ്ഞങ്ങാട് : 2024-25 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്ടു സയന്‍സ് പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് വാങ്ങി ജില്ലയ്ക്ക് അഭിമാനമായ
പടിഞ്ഞാറേക്കരയിലെ ദേവികയെ രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉപഹാരം നല്കി അനുമോദിച്ചു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ എന്‍ വി ബാലചന്ദ്രന്, വി കുഞ്ഞമ്പു, യു. നന്ദകുമാര്‍, ബൂത്ത് പ്രസിഡണ്ട് ഇ ഉഷ, എന്‍ വി മുരളീധരന്, എന്‍ വി ലതീഷ്, ഷുക്കൂര്‍ പള്ളിക്കാടത്ത്,എന്‍ വി വിജയലക്ഷ്മി ഏ എം ചന്ദ്രിക എന്നിവര്‍ പങ്കെടുത്തു.
അതിഞ്ഞാല്‍: അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ദേവികയെ ആദരിച്ചു. പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി ആദരവ് സമര്‍പ്പിച്ചു. ജമാഅത്ത്
ജനറല്‍ സക്രട്ടറി പാലാട്ട് ഹുസൈന് ഹാജി,ട്രഷറര്‍ സി.എച്ച് സുലൈമാന്‍, വൈസ് പ്രസിഡന്റുമാരായ എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ബി മുഹമ്മദ് ഹാജി, പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, സെക്രട്ടറിമാരായ ഖാലിദ് അറബിക്കാടത്ത് അഹമ്മദ് അഷറഫ് ഹന്ന,റിയാസ് സി.എച്ച്, വര്‍ക്കിംഗ് കമ്മിറ്റി അംഗം റമീസ് മട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
